न विषं विषमित्याहु ब्रह्मस्वं विषमुच्यते।
विषमेकाकिनं हन्ति ब्रह्मस्वं सकलं कुलम्॥
सुभाषितरत्नसमुच्चये॥
na viṣaṁ viṣamityāhu brahmasvaṁ viṣamucyate|
viṣamekākinaṁ hanti brahmasvaṁ sakalaṁ kulam||
subhāṣitaratnasamuccaye||
What we call as poison not the real poison. That poison has only limited effect and would kill only the one who touches or consumes it. However, the real poison is the wealth of public enterprises like temples and such institutions. . If some people grab or misuse such property, it becomes a poison and destroy the entire family, clan or social group of such a sinner.
This is a warning for rulers, musclemen tricksters and people who just steal or grab the wealth and earnings of holy spiritual institutions and public trusts. Of course, it is another matter that no one nowadays is afraid of either God or temple, snake or poison.
ന വിഷം വിഷമിത്യാഹു ബ്രഹ്മസ്വം വിഷമുച്യതേ।
വിഷമേകാകിനം ഹന്തി ബ്രഹ്മസ്വം സകലം കുലം॥
സുഭാഷിതരത്നസമുച്ചയേ॥
നാം സാധാരണയായി വിഷം എന്ന് വിളിക്കുന്നതും വിഷം എന്ന വാക്കുകൊണ്ട് മനസ്സിലാക്കുന്നതും ആയ വസ്തു അല്ല യഥാര്‍ത്ഥത്തില്‍ മാരകമായ വിഷം. അത്തരം വസ്തുവിന് വളരെ പരിമിതമായ മാരകശേഷിയേയുള്ളൂ. അത് ആ വിഷം കൈയില്‍ എടുത്ത് ശ്രദ്ധക്കുറവോടെ കൈകാര്യം ചെയ്യുന്ന ആളെയും, വിഷം അകത്താക്കുന്ന ആളെയും തീര്‍ച്ചയായും കൊല്ലും എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. പക്ഷെ ശരിക്കും അതിലേറെ മാരകമായ വിഷം പൊതുമുതലുകളും അമ്പലങ്ങളും മറ്റു ധാര്‍മ്മികങ്ങളായ സ്ഥാപനങ്ങള്‍ പൊതുനന്മയ്ക്കായി സ്വരൂപിച്ചു വച്ചിരിക്കുന്ന പണവും സ്വത്തുക്കളും ആണ്. ആരെങ്കിലും ആ സ്വത്തുക്കള്‍ തെറ്റായോ വഴിവിട്ടോ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടിയോ കൈകാര്യം ചെയ്യുകയോ, കൈവശപ്പെടുത്തുകയോ ചെയ്‌താല്‍ ആ സ്വത്തുതന്നെ വിഷമായി മാറി ആ ചീത്ത കാര്യം ചെയ്ത വ്യക്തിയേയും, അയാളുടെ കുടുംബത്തെയും, വംശത്തെയും അയാള്‍ ഭാഗമായിരിക്കുന്ന സമൂഹത്തെയും എല്ലാം മുച്ചൂടും നശിപ്പിക്കും.
ഇത് ഭരണാധികാരികള്‍ക്കും, സമൂഹത്തിലെ പ്രമാണിമാര്‍ക്കും, വഞ്ചകര്‍ക്കും, വിരുതന്മാര്‍ക്കും പിന്നെ അമ്പലങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവയും അവയുടെ സ്വത്തുക്കളും ഏറ്റെടുത്ത് നടത്തുന്ന എല്ലാവര്‍ക്കും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തലും താക്കീതും ആണ്.
ഇന്ന് വലിയ ആളുകള്‍ക്കും ശക്തരായ നേതാക്കന്മാര്‍ക്കും അമ്പലത്തോടോ ദൈവത്തോടോ ഒരു പ്രതിബദ്ധതയും ഇല്ല. പേടിയും ഇല്ല. അത് വേറൊരു കാര്യം. ആളുകള്‍ക്ക് പാമ്പിനോടും വിഷത്തോടും അതുപോലെ ഒരു പേടിയും ഇല്ല.