भोगे रोग भयं कुले च्युति भयं, वित्ते नृपालाद् भयं।
शास्त्रे वादि भयं, गुणे खल भयं, काये कृतान्ताद् भयम्॥
माने दैन्य भयं, बले रिपु भयं, रूपे जराया भयं,
सर्वे वस्तु भयान्वितं भुवि नृणां, वैराग्यमेवाभयं॥
bhoge roga bhayaṃ, kule cyuti bhayaṃ, vitte nṛpālād bhayaṃ।
śāstre vādi bhayaṃ, guṇe khala bhayaṃ, kāye kṛtāntād bhayaṃ।।
māne dainya bhayaṃ, bale ripu bhayaṃ, rūpe jarāyā bhayaṃ,
sarve vastu bhayānvita bhuvi nṛṇāṃ, vairāgya meṃvābhayam।।
When we are fairly affluent and enjoying life, we are worried about or even threatened by fear of diseases
When we are born in a good family, we tend to worry about the consequences when our standing in society goes down due to some wrong action”
When we are having a lot of money, we are worried whether the State or the king would take away our money either as taxes, levies, penalities or fines
When we are learned in scriptures, we are worried or are challenged by other scholars who try to engage us in debates with a view to defeat us
When we are having a healthy body, we tend to worry about the arrival of the god of death who will take away the life from the body
When we find that we are respected and praised by others, we get worries about the situation where we may fall into miserable sitautions where no one would notice us.
When we are strong and we have strong supporters, we tend to face threats, real or imaginary, from enemies
When we have an attractive, healthy body, we start worrying about the onset of old age, when our strength and beauty would get depleted.
Therefore, for us mortals on this earth, every object or advantage we have in life is having a negative tag attached to it, a tag carrying fear, sorrow and disappointment.
Therefore, the real relief, the only thing where there is no fear or worry for us is detachment or renunciation, that is, Varagyam.
ഭോഗേ രോഗ ഭയം കുലേ ച്യുതി ഭയം, വിത്തേ നൃപാലാദ് ഭയം।
ശാസ്ത്രേ വാദി ഭയം, ഗുണേ ഖല ഭയം, കായേ കൃതാന്താദ് ഭയം॥
മാനേ ദൈന്യ ഭയം, ബലേ രിപു ഭയം, രൂപേ ജരായാ ഭയം,
സര്‍വേ വസ്തു ഭയാന്വിതം ഭുവി നൃണാം, വൈരാഗ്യ മേവാഭയം॥
തരക്കേടില്ലാത്ത സാമ്പത്തികാവസ്ഥയും ജീവിതസൌകര്യങ്ങളും എല്ലാമായി ജീവിക്കുമ്പോള്‍ നമുക്ക് രോഗങ്ങള്‍ വരുമോ എന്ന ഭയവും അതുമൂലമുള്ള വേവലാതിയും ഉണ്ടാവുന്നു.
ഏറെ അഭിജാതമായ കുളത്തില്‍ ജനിച്ചാലും നമ്മുടെ അത്രയൊന്നും കാര്യമല്ലാത്ത തെറ്റുകളും കുറ്റങ്ങളും മൂലം ഒരുപക്ഷെ നമുക്ക് സമൂഹത്തിലുള്ള നിലയും വിലയും ഇടിഞ്ഞുപോവുമോ എന്ന പേടി നമ്മെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
നമ്മുടെ കൈവശം ധാരാളം ധനം ഉള്ളപ്പോള്‍ സര്‍ക്കാരോ ഭരണാധികാരിയോ അതില്‍ നിന്ന് ഒരു വലിയ ഭാഗം കരമായോ പിഴയായോ എല്ലാം ബലമായി പിരിച്ചെടുത്ത് കൊണ്ടുപോവും എന്ന ഭയം നമുക്ക് എപ്പോഴും ഉണ്ടാവുന്നത് സ്വാഭാവികം ആണ്.
നമുക്ക് ശാസ്ത്രങ്ങളിലും മറ്റും അറിവും ജ്ഞാനവും ഉണ്ടെങ്കില്‍ നാം മറ്റു പണ്ഡിതന്മാരില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ക്കും നമ്മുടെ അറിവിന്‍റെ ആഴം ശരിക്കും പരീക്ഷിക്കപ്പെടുന്ന വിധമുള്ള ചര്‍ച്ചകള്‍ക്കും ആയി വെല്ലുവിളിക്കപ്പെടും എന്ന ഭയം നമുക്ക് എപ്പോഴും ഉണ്ടായിരിക്കും
നല്ല ആരോഗ്യമുള്ള ശരീരം ആണ് നമുക്ക് കിട്ടിയിട്ടുള്ളത് എങ്കിലും നാം എപ്പോഴും നമ്മുടെ പ്രാണന്‍ കവര്‍ന്നെടുക്കാന്‍ പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ കാലന്‍ വന്നുചെരുമെന്ന ഭയത്തോടെ തന്നെയാവും ജീവിക്കുന്നത്.
ഒത്തിരി പേര്‍ നമ്മെ ബഹുമാനിക്കുകയും പുകഴ്ത്തുകയും ഒക്കെ ചെയ്യുമ്പോള്‍ നമ്മുടെ മനസ്സില്‍ ഈ പേരും പുകഴും ബഹുമാനവും ഒന്നും കിട്ടാത്ത ഒരു അവസ്ഥയില്‍ എത്തിയാല്‍ ഉണ്ടാവുന്ന പ്രയാസങ്ങളെക്കുറിച്ചുള്ള വേവലാതി ആയിരിക്കും.
ഏറെ കായികബലവും ആള്‍ബലവും എല്ലാം ഒത്തിണങ്ങി ജീവിക്കുമ്പോളും നമുക്ക് ശത്രുക്കളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയോ അല്ലെങ്കില്‍ വെല്ലുവിളി നേരിടേണ്ടിവരും എന്ന പേടിയും ഇപ്പോഴും നമ്മുടെ മനസ്സിന്‍റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുക തന്നെ ചെയ്യും.
ചെറുപ്പവും, പ്രസരിപ്പും സൌന്ദര്യവും എല്ലാം തികഞ്ഞിരിക്കുന്ന ശരീരം ഉള്ള കാലത്ത് പോലും ഏറെ താമസിയാതെ വാര്‍ദ്ധക്യം വന്നു ചേരും എന്നും അപ്പോള്‍ ഈ ഭംഗിയും ചോരത്തിളപ്പും ഒക്കെ ഇല്ലാതാവും എന്നും ഉള്ള ഭയം നമ്മെ അലട്ടിക്കൊണ്ടിരിക്കും.
ഇപ്രകാരം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നമുക്ക് സൌഭാഗ്യങ്ങളും സൌകര്യങ്ങളും നല്‍കുന്ന ഓരോ വസ്തുവും സാഹചര്യവും അത്തരം സൌകര്യത്തിനൊപ്പം തന്നെ പിന്നീട് നമുക്ക് കിട്ടാവുന്ന ദുരവസ്ഥയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുകയും നമ്മെ ഭയപ്പെടുത്തുകയും ചെയ്തു കൊണ്ടേയിരിക്കും.
അതു കൊണ്ട് , നമുക്ക് ജീവിതത്തില്‍ ഉള്ള യഥാര്‍ത്ഥമായ ആശ്വാസം, നാം ഒരിക്കലും ഒരു വിധത്തിലും ഭയപ്പെടെണ്ട ആവശ്യം ഒട്ടുമില്ലാത്ത ഒരു കാര്യം വൈരാഗ്യം മാത്രമാണ്.