नाराजके जनपदे स्वकं भवति कस्यचित्।
मत्स्या इव नरा नित्यं भक्षयन्ति परस्परम्॥
वाल्मिकिरामयणे अयोध्याकाण्डे॥२-६७-९
nārājake janapade svakaṁ bhavati kasyacit|
matsyā iva narā nityaṁ bhakṣayanti parasparam||
vālmikirāmayane ayodhyākāṇḍe||2-67-9
A quote from Valmikiramayanam..
A very simple statement.. But very profound in its meaning and consequences
=============
In state without a king nothing can be said or considered as belonging to any one.
The people in fact eat one another just like fish.
================
The slokam implies that if there is no formal control of the conduct of the people, they go astray, they just make breaches into the rights of liberties of one another.. and chaos resuls..
A strong leader, or an institution that could effectively control the activities of the people is a must.
The control can be through succession by birth, or by democratic process.. or by any legitimate means.. But a regulatory set up is a necessity..
The big fish, in thier natural way just eat the smaller fish and survive and thrive too.
The cannibalism among fish is so natural.
But human beings cannot afford to have that among themeselve.
Let us ponder about the conflicting ideas on this issue.
The egalitarian set up, rather an ideal one envisaged by Marxist theories of the State in its ultimate manifestation, is having its ultimate culmination in the withering away of State..
The people work for all and just get whatever is their need. No one would be thinking of possession of any personal wealth, and their activities would be self regulatory and no control will be necessary.
That is the exalted state of affairs when the system of Marx is ideally put in place, they claim..
Of course, the dictatorship of the proletariat, the revolution--all should happen before that, according to the theoy evolved through Maxian concepts.
But that does not seem to be the case in reality. The idea looks rather utopian
Anyway the ideas in old society, as portrayed in the epic Ramayanam seems to be at loggerheads with some modern theories..
Who is to decide what the right path is?
Anyway, often states go to ruin if the leadership is degenrate.
That is what we see and experience.
നാരാജകേ ജനപദേ സ്വകം ഭവതി കസ്യചിത്।
മത്സ്യാ ഇവ നരാ നിത്യം ഭക്ഷയന്തി പരസ്പരം॥
വാല്മികിരാമയണേ അയോധ്യാകാണ്ഡേ॥൨-൬൭-൯
വളരെ ലളിതമായ ഒരു പ്രസ്താവന.. പക്ഷെ ദുരവ്യാപകമായ അര്‍ത്ഥവ്യാപ്തി ഉള്ള ഒരു ചിന്താശകലം
“ഒരു രാജാവില്ലാത്ത (ഭരണാധികാരി ഇല്ലാത്ത) രാഷ്ട്രത്തെ അത് ആര്‍ക്കും അധികാരമോ നിയന്ത്രണമോ ഇല്ലാത്ത ഒരു പ്രദേശമായി കണക്കാക്കേണ്ടതാണ്.
അത്തരം രാജ്യത്തില്‍ ജനങ്ങള്‍ മത്സ്യങ്ങള്‍ ( ശക്തിയും വലിപ്പവും കുറഞ്ഞ) മറ്റു മത്സ്യങ്ങളെ തിന്നു തീര്‍ക്കുന്നതുപോലെ പരസ്പരം തിന്നു നശിപ്പിക്കും.”
ഈ ശ്ലോകം പറയാന്‍ ശ്രമിക്കുന്നത് ഇത് മാത്രമാണ്. ഒരു നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഭരണകേന്ദ്രം ജനങ്ങളുടെ പെരുമാറ്റവും പ്രവര്‍ത്തികളും കാര്യക്ഷമമായി നിയന്ത്രിച്ചില്ല എങ്കില്‍ അവിടത്തെ ആളുകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്ന താന്തോന്നികളായി കുത്തഴിഞ്ഞ രീതിയില്‍ ജീവിക്കാന്‍ ആരംഭിക്കും. മറ്റുള്ളവരുടെ അധികാരങ്ങളും അവകാശങ്ങളും ഓരോ ആളും ചവുട്ടിമെതിക്കാനും തകര്‍ക്കാനും ശ്രമിക്കും.. സ്പര്‍ദ്ധയും വിദ്വേഷവും നിറഞ്ഞ അരക്ഷിതാവസ്ഥ എല്ലായിടത്തും ഉടലെടുക്കും.
ഒരു ശക്തനായ, ദിശാബോധത്തോടെ ജനങ്ങളെ നയിക്കാന്‍ കെല്പും തുനിവും ഉള്ള നേതാവ് അല്ലെങ്കില്‍ ഒരു വ്യവസ്ഥ ഓരോ ഭൂപ്രദേശത്തും ഉണ്ടായേ പറ്റൂ.
ഈ നേതൃത്വം പരമ്പരാഗതമായി സിദ്ധിച്ഛതാവാം. ജനാധിപത്യമുറയിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാവാം. വേറെ നീതിയും ന്യായവും നിറഞ്ഞ ഏതു പ്രക്രിയയിലൂടെ അധികാരത്തില്‍ എത്തിയതും ആവാം. പക്ഷെ ഒരു വ്യവസ്ഥാപിതവും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതും ആയ ഭരണവ്യവസ്ഥ നില നില്‍ക്കുക തെന്നെ വേണം.
വമ്പന്‍ സ്രാവുകള്‍ അവരെ അവരുടെ പാട്ടിനു വിട്ടാല്‍ കൊച്ചു മീനുകളെ തിന്നു തീര്‍ക്കും.. അത് സ്വാഭാവികം മാത്രമാണ്.
നരഭോജിത്വം, സ്വവര്‍ഗ്ഗ ഭോജിത്വം, മത്സ്യങ്ങള്‍ക്കിടയില്‍ തികച്ചും നൈസര്‍ഗ്ഗികമാണ്.
പക്ഷെ മനുഷ്യജീവികള്‍ക്കിടയില്‍ അത്തരം നരഭോജിത്വം വച്ചു പൊറുപ്പിക്കാവുന്ന കാര്യമല്ല.
ഈ വിഷയത്തില്‍ പരസ്പര വിരുദ്ധങ്ങളായ തത്വശാസ്ത്രങ്ങള്‍ പ്രചരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. അവയെക്കുറിച്ച് ഒന്ന് വിശകലനം ചെയ്യാം.
ഉദാഹരണത്തിന് സമത്വത്തിന്‍റെ അവസാനവാക്കായി പരിഗണിക്കപ്പെടുന്ന മാര്‍ക്സ്സിറ്റ് ചിന്താഗതിയില്‍ ഒരു രാഷ്ട്രത്തിന്‍റെ അവസാന രൂപം യഥാര്‍ത്ഥത്തില്‍ രാഷ്ട്രം എന്ന പ്രസ്ഥാനം തന്നെ സ്വയം ഇല്ലാതാവുക എന്നതാണ്.
മാര്‍ക്സിയന്‍ ചിന്താഗതി അതിന്‍റെ ഉല്‍കൃഷ്ടമായ തലത്തില്‍ ഇതാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു, അദ്ധ്വാനിക്കുന്നു. അവര്‍ക്ക് ആവശ്യം ഉള്ളത് മാത്രം സമൂഹത്തില്‍ നിന്ന് എടുത്ത് ഉപയോഗിക്കുന്നു. ഒരാളും വ്യക്തിപരമായി ഉടമസ്ഥാവകാശം ഉള്ള സ്വത്തുക്കളെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. സ്വന്തം പേരില്‍ സമ്പത്ത് ഉണ്ടാക്കാന്‍ ആരും ആഗ്രഹിക്കുകയില്ല. ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനം അയാള്‍ സ്വയം നിയന്ത്രിക്കും. അതുകൊണ്ട് മറ്റുള്ള വ്യക്തികളുടെയും ശക്തികെന്ദ്രങ്ങളുടെയും നിയന്ത്രണം ആര്‍ക്കും ആവശ്യമില്ല.
അധ്വാനിക്കുന്നജനതയുടെ ഏകാധിപത്യ എന്ന ലക്ഷ്യം നിരവേരിയാല്‍ ഇതായിരിക്കും സമൂഹ വ്യവസ്ഥ എന്നാണു മാര്‍ക്സിസ്റ്റുകള്‍ ആത്യന്തികമായി ലക്ഷ്യമിടുന്നത്. പക്ഷെ ആ ഏകാധിപത്യം യാഥാര്‍ത്ഥ്യം ആക്കുവാന്‍ ഒരുപക്ഷെ സായുധ വിപ്ലവം തന്നെ വേണ്ടിവരും എന്ന കാര്യവും അവര്‍ എടുത്തു പറയുന്നു.
പക്ഷെ അത്തരം വിപ്ലവത്തിന് ശേഷം സമത്വ സുന്ദരമായ ഒരു സാമൂഹിക വ്യവസ്ഥ നിലവില്‍ വരുമെന്ന പ്രതീക്ഷ ഒരുപക്ഷെ ഉട്ടോപ്യന്‍ ചിന്ത ആവില്ലേ എന്ന് സംശയിക്കുന്നവരെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയുമോ.
അതെന്തായാലും നമ്മുടെ ഇതിഹാസമായ രാമായണം മുന്നോട്ടു വയ്ക്കുന്ന ചിന്താഗതി ഇത്തരം സര്‍വതന്ത്ര സ്വതന്ത്രമായ ഒരു വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്നില്ല.
ആര്‍ക്കാണ് ഇക്കാര്യത്തില്‍ അവസാന വാക്ക് പറയുവാന്‍ കഴിയുക?
എന്തായാലും നാം ഒരു വസ്തുത ഓര്‍ക്കണം. നേതൃത്വം വഴി തെറ്റുമ്പോള്‍ രാഷ്ട്രം ശിഥിലമാവുന്നു. വ്യവസ്ഥിതികള്‍ താളം തെറ്റുന്നു.
ഇക്കാര്യം നാം ഒരുപാടു പ്രാവശ്യം കണ്ടും അനുഭവിച്ചും അറിഞ്ഞതാണ്.